
ദോഹ: ഖത്തറിലെ റീട്ടെയിൽവിപുലീകരണത്തിന് പുതിയ ഊർജംപകർന്ന് Alif Store–Dafna Cornicheൽ Xiaomi Experience Store ഉദ്ഘാടനം ചെയ്തു. Alif Store, Intertec Group, Xiaomiസംയുക്തസംരംഭമായാണ്പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചത്.
Alif Store സിഇഒ റംസി റിസെക്, Intertec Group സിഎഫ്ഒ ജോർജ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ Xiaomi, Intertec, Alif Store പ്രതിനിധികൾ, ഇൻഫ്ലുവൻസേഴ്സ്, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
പുതിയ സ്റ്റോറിൽ Xiaomiയുടെ ഏറ്റവും പുതിയസ്മാർട്ട്ഫോണുകൾ, സ്മാർട്ട് ഡിവൈസുകൾ, AIoT ഉൽപ്പന്നങ്ങൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ, ടിവികൾ, ഇ-സ്കൂട്ടറുകൾ എന്നിവഉപഭോക്താക്കൾക്ക് നേരിട്ട് പരിചയപ്പെടാവുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച്ആദ്യഉപഭോക്താക്കൾക്ക്പ്രത്യേക സമ്മാനങ്ങളും നൽകി.Alif Store – Dafna Cornicheലെ Xiaomi Experience Store ഉപഭോക്താക്കൾക്ക്
ആകർഷകമായ
ഓഫറുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.











